സിഡ്‌നി ടെസ്‌റ്റില്‍ രോഹിത് കളിക്കുമോ ?; താരം ഇന്ത്യയിലെത്തി - മടങ്ങിവരുമെന്ന് റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (12:38 IST)
ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ രോഹിത് ശര്‍മ്മ കളിക്കില്ല. രോഹിത് - റിഥിക ദമ്പതികൾക്ക് കുഞ്ഞ് പിറന്നതോടെ താരം ഇന്ത്യയിലേക്ക് തിരിച്ചു. ഹിറ്റ്‌മാന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയാകും സിഡ്‌നി ടെസ്‌റ്റില്‍ ഇന്ത്യക്കൊപ്പം ചേരും.

രോഹിത്തിന് പെൺകുഞ്ഞു പിറന്ന വിവരം റിഥികയുടെ ബന്ധുവും നടൻ സുഹൈൽ ഖാന്റെ ഭാര്യയുമായ സീമാ ഖാനാണ് ഇൻസ്റ്റഗ്രമിലൂടെ പുറത്തുവിട്ടത്.  

മെല്‍‌ബണ്‍ ടെസ്‌റ്റില്‍ പുറത്താകാതെ അർധസെഞ്ചുറി നേടിയ രോഹിത് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു. ജനുവരി മൂന്നിനാണ് നിര്‍ണായകമായ മൂന്നാം ടെസ്‌റ്റ്. അതേസമയം, ഇന്ത്യയില്‍ നിന്നും രോഹിത് ഉടന്‍ മടങ്ങിയെത്തുമെന്നും സിഡ്നി ടെസ്‌റ്റില്‍ അദ്ദേഹം കളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article