ഇവിടം കൊണ്ടൊന്നും നിര്‍ത്തില്ല, ഓസീസിന്‍റെ പുക കണ്ടേ അടങ്ങൂ - കോഹ്‌ലിയുടെ മനസില്‍ അടങ്ങാത്ത രോഷം!

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (11:54 IST)
മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് വിരാട് കോഹ്‌ലിയും കൂട്ടരും താണ്ഡവനൃത്തമാടിയപ്പോള്‍ ഞെട്ടിയത് ലോകക്രിക്കറ്റ് തന്നെയാണ്. ഇങ്ങനെ ഒരു പരാജയം ഓസീസിന് പിണയുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. 
 
ബാറ്റ് കൊണ്ടും വാക്കുകള്‍ കൊണ്ടും ഓസീസിനെ നിലം‌പരിശാക്കിയ ഇന്ത്യന്‍ ടീമിനെ നോക്കി ലോകം വിളിച്ചുപറയുന്നത് ഇങ്ങനെയാണ് - “കാണൂ! ഇതാണ് പുതിയ കാലത്തിന്‍റെ ക്രിക്കറ്റ്. കോഹ്‌ലിയാണ് ലോകത്തിന്‍റെ പുതിയ നായകന്‍”. രോഷാകുലനായ ക്യാപ്ടന്‍ എന്ന വിളിപ്പേര് കോഹ്‌ലിക്ക് പുതുമയല്ല. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടെസ്റ്റില്‍ കണ്ടത് കൊലവെറി കോഹ്‌ലിയെയാണ്. മത്സരശേഷം കോഹ്‌ലിയുടെ വാക്കുകള്‍ ഓസ്ട്രേലിയന്‍ ടീമിനെ കീറിമുറിച്ചുകളഞ്ഞു!.
 
ഇവിടം കൊണ്ടൊന്നും നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് കോഹ്‌ലി തുറന്നടിച്ചത്. അതായത് ഈ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയുടെ പുക കണ്ടേ അടങ്ങൂ എന്നര്‍ത്ഥം. നാലാം ടെസ്റ്റ് തീ പാറുമെന്നും ഓസ്ട്രേലിയയെ നിലം‌പരിശാക്കുമെന്നുമുള്ള പരോക്ഷ പ്രഖ്യാപനമായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍.
 
ഞങ്ങള്‍ വിജയം തുടരുമെന്നും പരമ്പര നേടുമെന്നുമുള്ള വിരാട് കോഹ്‌ലിയുടേ പ്രഖ്യാപനത്തോടെ ഓസ്ട്രേലിയന്‍ ടീമിന്‍റെ ചങ്കിടിപ്പ് കൂടി എന്ന് പറയാതെ വയ്യ. തങ്ങള്‍ വാക്കുകൊണ്ട് മുറിവേല്‍പ്പിച്ച കോഹ്‌ലിയും കൂട്ടരും ബാറ്റ് കൊണ്ട് മറുപടി പറയുമ്പോള്‍ തകര്‍ന്ന് തരിപ്പണമായി മാറിയിരിക്കുന്നു ടിം പെയ്‌നിന്‍റെ ടീം. നാലാം ടെസ്റ്റ് ഓസീസ് ടീമിന് പേടിസ്വപ്നമാകുന്നതും മറ്റൊന്നും കൊണ്ടല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article