കുട്ടി ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡുമായി പാകിസ്ഥാന്‍

Webdunia
ശനി, 3 നവം‌ബര്‍ 2018 (15:38 IST)
ക്രിക്കറ്റില്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുമായി പാകിസ്ഥാന്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യിലും ജയം നേടിയതോടെയാണ് തുടര്‍ച്ചയായി 11 ട്വന്റി-20 പരമ്പരകള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടം പാകിസ്ഥാന് സ്വന്തമായത്.

ന്യൂസിലന്‍ഡിനെതിരെ ദുബായില്‍ വെച്ച് നടന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയം ആഘോഷിച്ചത്.

ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ ആറു വിക്കറ്റിന്‌ 148 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡിന്‌ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 146 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ 2-0ത്തിന് പാകിസ്ഥാന്‍ പരമ്പര ഉറപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article