സുവാരസിന്റെ വയസന്‍ പരാമര്‍ശം കാര്യമായി; ആരും കൊതിക്കുന്ന സൂപ്പര്‍ താരത്തെ വാങ്ങാനൊരുങ്ങി ബാഴ്‌സ

Webdunia
ശനി, 3 നവം‌ബര്‍ 2018 (15:20 IST)
ടോട്ടനത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കേന്‍ ബാഴ്‌സലോണയില്‍ എത്തുമെന്ന റിപ്പോര്‍ട്ട് ശക്തമാകുന്നു. തനിക്കു പകരക്കാരനെ ഉടന്‍ കണ്ടെത്തണമെന്ന സുവാരസിന്റെ അഭിപ്രായം മാനിച്ചാണ് ബാഴ്‌സ കേനിനെ പാളയത്തില്‍ എത്തിക്കാന്‍ നിക്കം നടത്തുന്നത്.

താരത്തെ വാങ്ങാന്‍ ഒരുക്കമാണെന്ന് ബാഴ്സ വ്യക്തമാക്കിയെങ്കിലും ടോട്ടനവും കേനും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2024 വരെ ടോട്ടനുമായി കരാറുള്ളതാണ് താരത്തെ വലയ്‌ക്കുന്നത്.

എന്നാല്‍ ഈ സീസണിലും ക്ലബ്ബിന് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇംഗ്ലീഷ് താരം പുതിയ പാളയം തേടിപ്പോകുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തനിക്ക് വയസായെന്നും പുതിയ സ്‌ട്രൈക്കറെ എത്തിക്കണമെന്നും ബാഴ്‌സയോട് സുവാരസ് അറിയിച്ചതോടെയാണ് റഷ്യൻ ലോകകപ്പിലെ ടോപ് സ്‌കോറര്‍ കൂടിയായ ഹാരി കേനിനെ ടീമിലെത്തിക്കാൻ ബാഴ്സ ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article