2024ല്‍ ലോര്‍ഡ്‌സില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിലാണ് അവസാനമായി താരം കളിച്ചത്. പിന്നീട് 42കാരനായ താരം മത്സരക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ടെസ്റ്റില്‍ 700ലേറെ വിക്കറ്റുകളുള്ള താരം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാമനായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 188 ടെസ്റ്റുകളില്‍ നിന്നും 704 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും 3 തവണ പത്ത് വിക്കറ്റ് നേട്ടവും താരം നേടിയിട്ടുണ്ട്.