മരണത്തില്‍ അവ്യക്തത; ‘താലിബാന്റെ ഗോഡ്​ഫാദർ’ മൗലാന സമീ ഉൽ ഹഖ്​കൊല്ലപ്പെട്ടു

ശനി, 3 നവം‌ബര്‍ 2018 (07:22 IST)
താലിബാന്‍റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് (82) കൊല്ലപ്പെട്ടു. റാവൽപിണ്ടിയിലെ വസതിയിലാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊലപാതകം എങ്ങനെ നടന്നു എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. അജ്ഞാതരായ അക്രമികളാണ് കൊല നടത്തിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹക്കിന്റെ മതദേഹം പോസ്റ്റ് മോർട്ടത്തിനായി റാവൽപിണ്ടിയിലെ ഡിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റി.

സുരക്ഷാഭടൻ കൂടിയായ ഡ്രൈവർ പുറത്തുപോയ സമയമാണ് ആക്രമണമുണ്ടായതെന്ന് മകന്‍ ഹമീദ് ഉൾ ഹക്ക് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ബന്ധുക്കൾ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ശരീരത്തിൽ നിരവധി തവണ അക്രമികൾ കുത്തിയ മുറിപ്പാടുകളുണ്ട്. രക്തത്തിൽകുളിച്ച നിലയിലായിരുന്നു ഹഖ് എന്നും മകന്‍ പറഞ്ഞു.

കുത്തേറ്റാണ് ഹക്ക് കൊല്ലപ്പെട്ടതെന്ന് ഒരി വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വെടിയേറ്റാണ് മരണമെന്നും വാര്‍ത്തകളുണ്ട്. താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകളെ കൈപ്പിടിയില്‍ ഒതുക്കിയ ഹക്കിനെ താലിബാന്റെ പിതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍