ഒഴിവാക്കിയത് എന്ത് കാരണത്താ‍ല്‍ ?; പൊട്ടിത്തെറിച്ച് ജാദവ് - ചുട്ട മറുപടിയുമായി സെലക്‌ടര്‍മാര്‍ രംഗത്ത്

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:56 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള അവശേഷിക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ പ്രതികരണവുമായി ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് രംഗത്ത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സെലക്‌ടര്‍മാര്‍ പരിഗണിക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്.

“ടീമില്‍ നിന്ന് ഒഴിവാക്കിയ വിവരം തന്നെ അറിയിച്ചില്ല. എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന കാരണം എനിക്ക്  മികച്ച ഫോമിലിള്ള തന്നെ ഒഴിവാക്കി എന്ത് പ്ലാനാണ് ടീം പദ്ധതിയിടുന്നത് എന്നറിയില്ല“ - എന്നായിരുന്നു ജാദവ് തുറന്നടിച്ചത്.

എന്നാല്‍ ജാദവിന്റെ പ്രതികരണത്തിന് ചുട്ട മറുപടിയാണ് മുഖ്യ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കിയത്.

“ടീം ഇന്ത്യയില്‍ കളിക്കണമെങ്കില്‍ ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കണം. പരിക്കില്‍ നിന്ന് തിരിച്ചെത്തിയശേഷം വീണ്ടും പരിക്കിന്റെ പിടിയിലാകുന്ന താരമാണ് ജാദവ്. ടീം തെരഞ്ഞെടുപ്പിലെ മാനദണ്ഡം താരങ്ങള്‍ മനസിലാക്കിയിരിക്കണം” - എന്നും പ്രസാദ് ആഞ്ഞടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article