ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങള്‍ എഴുതി ചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ അതിവേഗം 10,000 റണ്‍സ് നേടുന്ന താരമായി തീര്‍ന്നു കോഹ്‌ലി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 81റണ്‍സ് പിന്നിട്ടപ്പോഴാണ് അദ്ദേഹം പുതിയ നേട്ടം സ്വന്തമാക്കിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയത്. എന്നാല്‍ 205മത്തെ ഇന്നിംഗ്‌സിലാണ് കോഹ്‌ലിയുടെ നേട്ടം.
പതിനായിരം റണ്‍സ് തികയ്‌ക്കുന്ന 13മത്തെ താരവും ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് കോഹ്‍ലി.
സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363), ധോണി എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരിൽ ഇനി കോഹ്‍ലിക്കു മുന്നിൽ ധോണി മാത്രമേയുള്ളൂ.
വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയോടെ 60 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു.