ബിജിടിയിൽ പുജാര വേണമെന്ന് ഗംഭീർ വാശിപിടിച്ചു, അഗാർക്കർ സമ്മതം കൊടുത്തില്ല, നിഷ്കരുണം ആവശ്യം തള്ളി

അഭിറാം മനോഹർ
ബുധന്‍, 1 ജനുവരി 2025 (20:14 IST)
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി നഷ്ടമാകാതിരിക്കാന്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ വിജയിച്ചാലെ മതിയാകു എന്ന നിലയിലാണ് ടീം ഇന്ത്യ. മെല്‍ബണില്‍ 184 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പരയില്‍ 2-1ന് പിന്നിലാണ്. 
 
 ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരെഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്‌നങ്ങളെ പറ്റിയുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരികുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ ഉള്‍പ്പെടുത്താന്‍ ടീമിന്റെ ഹെഡ് കോച്ചായ ഗൗതം ഗംഭീര്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പുജാരയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ കായികമാധ്യമമായ ക്രിക്ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
2020-21ലെ ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേല്യന്‍ പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു പുജാര നടത്തിയത്. 2018-19ലെ പര്യടനത്തില്‍ 74.42 എന്ന ഗംഗീര ശരാശരിയില്‍ 521 റണ്‍സും പുജാര അടിച്ചെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article