ടെസ്റ്റിൽ പൂജാരയെ പുറത്താക്കാൻ പ്രയാസം : പാറ്റ് കമ്മിൻസ്

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2020 (09:09 IST)
ടെസ്റ്റ് ക്രിക്കറ്റിൽ പുറത്താക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്സ്മാൻ ഇന്ത്യയുടെ മധ്യനിര താരം ചേതേശ്വർ പൂജാരയെന്ന് ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ഓസീസ് ടീമിന് വലിയ തലവേദനയാണ് പൂജാര സൃഷ്ടിക്കാറുള്ളതെന്നും താരം പറയുന്നു. 
 
ഔട്ടാക്കാൻ പ്രയാസമുള്ള ഒരുപാട് ബാറ്റ്സ്മാന്മാരുണ്ട്.അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയെയാകും ഞാൻ തിരഞ്ഞെടുക്കുക.വളരെയധികം ശ്രദ്ധാപൂർവം ബാറ്റ് ചെയ്യുന്ന വ്യക്തിയാണ് പൂജാര.ഓസീസ് മണ്ണിൽ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര വിജയം നേടിയപ്പോൾ പൂജാരയുടെ പ്രകടനം നിർണായകമായിരുന്നു- പാറ്റ് കമ്മിൻസ് പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

Next Article