വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചു, പാക് താരം ഉമർ അക്‌മലിന് മൂന്ന് വർഷം വിലക്ക്

ചൊവ്വ, 28 ഏപ്രില്‍ 2020 (08:02 IST)
വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനെ തുടർന്ന് പാക് താരം ഉമർ അക്‌മലിനെ  ക്രിക്കറ്റിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കേർപ്പെടുത്തി.30 കാരനായ അക്‌‌മലിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായാണ് പാക് ക്രിക്കറ്റ് ബോർഡ് അച്ചടക്ക സമിതി വിലക്കിയത്.
 
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചതിനാണ് വിലക്ക്. ആരോപണം ഉയർന്നതിന് പിന്നാലെ ഫെബ്രുവരി 20ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്നതിൽ നിന്നും താരത്തെ വിലക്കിയിരുന്നു.മാർച്ച് 31ന് മുൻപ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകേണ്ടി ഇരുന്നിട്ടും അതിന് തയ്യാറാകാതിരുന്നതോടെയാണ് വിഷയം അച്ചടക്ക സമിതിയിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍