ഇഷ്ട താരങ്ങളെ വെളിപ്പെടുത്തി വാർണറും വില്യംസണും, രണ്ട് പേരുടെയും ഇഷ്ടതാരങ്ങളിൽ ഇടം നേടിയത് ഈ ഇന്ത്യൻ താരം

തിങ്കള്‍, 27 ഏപ്രില്‍ 2020 (14:21 IST)
ലോകക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച താരങ്ങളിൽ രണ്ടു പേരാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറും ന്യൂസിലൻഡ് നായകനായ കെയ്‌ൻ വില്യംസണും. ലോകത്തെ ഏറ്റവും മികച്ച താരമാവാനുള്ള മത്സരത്തിലെ സ്ഥിരസാന്നിധ്യമാവാറുള്ള ഈ താരങ്ങൾ രണ്ടുപേരും തങ്ങളുടെ ഇഷ്ടതാരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രത്യേകതയെന്തെന്നാൽ രണ്ടു താരങ്ങളുടെ പട്ടികയിലും ഒരേ ഇന്ത്യൻ താരം തന്നെ ഇടം നേടി എന്നതാണ്.
 
ഇന്ത്യൻ നായകൻ വിരാട് കോലിയേയും ദക്ഷിണാഫ്രിക്കൻ താരം ഏബി ഡിവില്ലിയേഴ്‌സിനേയുമാണ് വില്യംസൺ നിലവിലെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തത്.വാർണറുടെ പട്ടികയിലും ഇന്ത്യൻ നായകൻ  ഇടം നേടി. നിലവിലെ ഏറ്റവും മികച്ച താരങ്ങൾ വിരാട് കോലി,ഓസീസിന്റെ സ്റ്റീവ് സ്മിത്ത്, കെയ്‌ൻ വില്യംസൺ എന്നിവരാണെന്നാണ് വാർണറുടെ അഭിപ്രായം.വിരാട് കോലിയെ ഒഴിവാക്കിയുള്ള ഒരു പട്ടികയെ പറ്റി ചിന്തിക്കാനാവില്ലെന്നും ഇരു താരങ്ങളും അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍