കോലിയും ധോണിയുമല്ല, ബുദ്ധിമുട്ടിച്ച ഐപിഎൽ ബാറ്റിങ്ങ് താരങ്ങളെ കുറിച്ച് ബ്രാഡ് ഹോഗ്

തിങ്കള്‍, 13 ഏപ്രില്‍ 2020 (12:02 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാരെ കുറിച്ച് മനസ്സ് തുറന്ന് മുൻ ഓസീസ് താരം ബ്രാഡ് ഹോഗ്.ആറ് പേരുടെ പട്ടികയിൽ ഇന്ത്യൻ നായകനായ വിരാട് കോലിയില്ലാ എന്നതാണ് ശ്രദ്ധേയം.ആറ് പേരുടെ പട്ടികയിൽ വിരാട് കോലിയും ധോണിയും ഇടം നേടിയില്ലെങ്കിലും മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം കണ്ടെത്തി.
 
രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവരാണ് ബ്രാഡ് ഹോഗിന്റെ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങൾ.വിൻഡീസ് താരങ്ങളായ കിറോൺ പൊള്ളാർഡ്,ക്രിസ് ഗെയിൽ എന്നിവരും പട്ടികയിലുണ്ട്. ഗ്ലെൻ മാക്സ്‌വെല്ലാണ് പട്ടികയിലുള്ള ഏക ഓസീസ് താരം.
 
പൊള്ളാർഡ് ഒന്നാമതുള്ള പട്ടികയിൽ രോഹിത് ശർമ്മയാണ് രണ്ടാമത്. ദിനേശ് കാർത്തിക് മൂന്നാമതും ഓസീസ് താരം നാലാമതുമാണ്.അഞ്ചാം സ്ഥാനത്ത് ഇന്ത്യൻ യുവതാരം ഇടം നേടിയപ്പോൾ ക്രിസ് ഗെയിൽ ആറാമനായി പട്ടികയിൽ ഇടം പിടിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍