ധോണി തുടര്‍ന്നും കളിക്കുമോ ?; ടീമിലും ആരാധകര്‍ക്കിടയിലും ആശങ്ക പടരുന്നു - മറു തന്ത്രം പ്രയോഗിച്ച് അധികൃതര്‍

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2018 (18:16 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചങ്കാണ് മഹേന്ദ്ര സിംഗ് ധോണി. ഐ പി എല്ലിലെ മറ്റു ടീമുകളില്‍ രണ്ടിലധികം വമ്പന്‍ താരങ്ങള്‍ ഉള്ളപ്പോള്‍ ചെന്നൈയ്‌ക്ക് സൂപ്പര്‍ താരാ‍മായി പാളയത്തിലുള്ളത് ധോണി മാത്രമാണ്.  

വെള്ളിയാഴ്‌ച രാജസ്ഥാന്‍ റോയല്‍‌സിനെതിരെ കളിക്കാനിറങ്ങുന്ന ചെന്നൈയ്‌ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ധോണിയുടെ പരുക്കാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചായത്തിനെതിരായ മത്സരത്തില്‍ നടുവിനേറ്റ പരുക്കാണ് ധോണിയേയും ടീമിനെയും സമ്മര്‍ദ്ദത്തിലാക്കുന്നത്.

അതേസമയം വെള്ളിയാഴ്‌ചത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് ധോണി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, മഹിയെ ടീമില്‍ ഉള്‍പ്പെടുത്തി വിക്കറ്റ് കീപ്പറിന്റെ ജോലി ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സിനെ നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

കൂടുതല്‍ മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുന്നതിനാല്‍ ധോണി കളിക്കാതിരുന്നാല്‍ ടീമിന് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബില്ലിംഗ്‌സിന് അധിക ജോലി നല്‍കാന്‍ തീരുമാനിച്ചത്.

ആശങ്ക വേണ്ടെന്നും ദൈവം തനിക്ക് ആവശ്യമുള്ള കരുത്ത് തന്നിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ധോണി പറഞ്ഞത്. “ താന്‍ നടുവ് ഉപയോഗിച്ചല്ല  ബാറ്റ് ചെയ്യുന്നത്, എന്റെ കൈകളാണ് മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കരുത്ത് നല്‍കുന്നത്. അതിനാല്‍ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല” - എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article