പുതിയ കളികള്‍ പുറത്തെടുക്കാന്‍ സ്‌മിത്ത് തിരിച്ചെത്തുന്നു

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2018 (16:22 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്യമം നടത്തി വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് തിരിച്ചെത്തുന്നു.

പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ഫോക്‌സിന്റെ കമേന്ററായാണ് സ്‌മിത്ത് തിരിച്ചെത്തുന്നത്. ചാനലിന്റെ കമേന്ററി പാനലില്‍ താരത്തെ ഉള്‍പ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

പുറത്തു വരുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ ഫോക്‌സോ സ്‌മിത്തോ തയ്യാറായിട്ടില്ല. അതേസമയം, താരത്തെ കമേന്ററായി പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ പുറത്തു വിടുന്നുണ്ട്.

ചാനല്‍ സെവനുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മത്സര സംപ്രേഷണം ഫോക്‌സ് സ്‌പോര്‍ട്‌സ്  സ്വന്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article