Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോള്‍? അറിയേണ്ടതെല്ലാം

രേണുക വേണു

വെള്ളി, 14 ഫെബ്രുവരി 2025 (20:23 IST)
Champions Trophy 2025

Champions Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഫെബ്രുവരി 19 വ്യാഴാഴ്ച തുടക്കമാകും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് മത്സരം. 
 
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. മാര്‍ച്ച് രണ്ടിനു നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ ന്യൂസിലന്‍ഡ്. എല്ലാ മത്സരങ്ങളും ഉച്ചയ്ക്കു 2.30 നാണ് ആരംഭിക്കുക. 
 
നാല് ടീമുകള്‍ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ടീമുകള്‍ക്കും മൂന്ന് കളികള്‍. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക്. മാര്‍ച്ച് 4, 5 ദിവസങ്ങളിലാണ് സെമി ഫൈനല്‍. മാര്‍ച്ച് ഒന്‍പതിനു ഫൈനല്‍ നടക്കും. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍