IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ മത്സരം മെയ് 25ന്

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (13:26 IST)
പതിനെട്ടാം ഐപിഎല്‍ സീസണിന് മാര്‍ച്ച് 22ന് കൊല്‍ക്കത്തയില്‍ തുടക്കമാവുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവുമാകും ആദ്യമത്സരത്തില്‍ ഏറ്റുമുട്ടുക. ആര്‍സിബി നായകനായുള്ള രജത് പാട്ടീധാറിന്റെ ആദ്യ മത്സരം കൂടിയാകും ഇത്. അതേസമയം കഴിഞ്ഞ മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സിലേക്ക് പോയ ശ്രേയസ് അയ്യരുടെ പകരക്കാരനായി കൊല്‍ക്കത്ത ഇതുവരെ തങ്ങളുടെ നായകന്‍ ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല.
 
 അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യര്‍ എന്നിവരില്‍ ഒരാളാകും കൊല്‍ക്കത്ത നായകനാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ റണ്ണേഴ്‌സ് അപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി മാര്‍ച്ച് 23നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. 10 ടീമുകളുടെ ഹോം ഗ്രൗണ്ടുകള്‍ക്ക് പുറമെ ഗുവാഹത്തി,ധരംശാല എന്നിവിടങ്ങളിലും ഇത്തവണ മത്സരങ്ങളുണ്ട്. മേയ് 23ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാകും ഫൈനല്‍ മത്സരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍