IPL 2025: ഐപിഎല്‍ ആരംഭിക്കുക മാര്‍ച്ച് 22 ന്, ആദ്യ മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍

രേണുക വേണു

വെള്ളി, 14 ഫെബ്രുവരി 2025 (10:34 IST)
IPL 2025: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18-ാമത് പതിപ്പ് മാര്‍ച്ച് 22 മുതല്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍  നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രജത് പട്ടീദാര്‍ നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. 
 
കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ്-അപ് ആയ സണ്‍റൈസേഴ്‌സ് ഹൈദരബാദും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും മാര്‍ച്ച് 23 നു ഏറ്റുമുട്ടും. രാജസ്ഥാന്‍ റോയല്‍സ് മാര്‍ച്ച് 26 നു കൊല്‍ക്കത്തയ്‌ക്കെതിരെയും മാര്‍ച്ച് 30 നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും ഗുവാഹത്തിയില്‍ കളിക്കും. 
 
ക്വാളിഫയര്‍ വണ്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുക ഹൈദരബാദ് ആണ്. ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിവ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍