വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ കോലിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്. ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചുകൊണ്ട് കോലിക്ക് വിരമിക്കാനുള്ള അവസരം നല്‍കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന രജത് പട്ടീദാറാണ് മറ്റൊരു സാധ്യത. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലില്‍ എത്തിച്ചതില്‍ നായകന്‍ കൂടിയായ പട്ടീദാറിന്റെ പങ്ക് വളരെ വലുതാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമന്‍ കൂടിയായിരുന്നു പട്ടീദാര്‍. ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആര്‍സിബി പരിഗണിച്ചിരുന്നു.
ആര്‍സിബി ടീം: വിരാട് കോലി, രജത് പട്ടീദാര്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, സ്വസ്തിക് ച്ഛിക്കാര, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, സ്വപ്‌നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേക്കബ് ബെതേല്‍, മനോജ് ബന്‍ഡാഗെ, ജോഷ് ഹെയ്‌സല്‍വുഡ്, റാഷിക് ദാര്‍, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ലുങ്കി എന്‍ഗിഡി, അഭിനന്ദന്‍ സിങ്, മോഹിത് രതീ, യാഷ് ദയാല്‍