വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ എല്ലായ്‌പ്പോഴും ടീമിന്റെ വിജയത്തിനായി പ്രാധാന്യം നല്‍കുന്ന കളിക്കാരനും നായകനുമാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണെന്ന് ആര്‍ അശ്വിന്‍. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ് സഞ്ജുവെന്നും ടീമിനായി മാത്രമെ സഞ്ജു കളിക്കാറുള്ളുവെന്നും അശ്വിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ വിമല്‍കുമാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ടീമിനെ പറ്റി എപ്പോഴും ചിന്തിക്കുന്ന കളിക്കാരനാണ് സഞ്ജു. ഒരു ഷോട്ട് കളിക്കുമ്പോള്‍ പോലും ടീമിനെ പറ്റിയാണ് അവന്‍ ചിന്തിക്കാറുള്ളത്. അല്ലാതെ എനിക്ക് ഫിഫ്റ്റി അടിക്കണമെന്നോ സെഞ്ചുറി അടിക്കണമെന്നോ ഒന്നുമല്ല. പലപ്പോഴും ക്ഷമയോടെ നിന്ന് റണ്‍സടിക്കു. അത് സെല്‍ഫിഷ് ആണെന്ന് കരുതേണ്ടതില്ല എന്നെല്ലാം എനിക്ക് അവനോട് പറയേണ്ടി വന്നിട്ടുണ്ട്.
ഒരു പ്രത്യേക സ്വഭാവക്കാരനാണ് സഞ്ജു. നമ്മളെ പോലെ മൂഡ് സ്വിങ് ഉള്ള വ്യക്തിയാണ്. ചിലപ്പോള്‍ 2 ദിവസം ടീം അംഗങ്ങള്‍ക്കൊപ്പമൊന്നും അവനെ കാണാനാവില്ല. നോക്കിയാല്‍ ഹോട്ടലില്‍ ഏതെങ്കിലും ഒരു മൂലയില്‍ ആയിരിക്കും. എന്നാല്‍ തൊട്ടടുത്ത ദിവസം എല്ലാവരോടും തമാശയൊക്കെ പറഞ്ഞുകൊണ്ട് സഞ്ജുവിനെ കാണാനാകും. അവനൊപ്പം 3 സീസണുകളില്‍ കളിച്ചൊരു കളിക്കരനെന്ന നിലയില്‍ ഓരോ വര്‍ഷവും പുതിയൊരു സഞ്ജുവിനെയാണ് താന്‍ കണ്ടിട്ടുള്ളതെന്നും അശ്വിന്‍ പറഞ്ഞു.