ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനത്തില്‍ നന്നായി തുടങ്ങി ടീം ഇന്ത്യ. 50 റണ്‍സിന് ഒരു വിക്കറ്റെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ടീം സ്‌കോര്‍ 82ല്‍ നില്‍ക്കെ ഓപ്പണര്‍ ബെന്‍ ഡെക്കറ്റിനെ നഷ്ടമായി. പിന്നാലെയെത്തിയ ഒലി പോപ്പിനെ ടീം സ്‌കോര്‍ 106ല്‍ നില്‍ക്കെ പുറത്താക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് 137 റണ്‍സില്‍ നില്‍ക്കെ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഇന്ത്യ നഷ്ടപ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്തില്‍ ബൗണ്ടറിലൈനില്‍ നിന്നിരുന്ന മുഹമ്മദ് സിറാജ് പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും ബാലന്‍സ് ലഭിക്കാതെ ബൗണ്ടറി ലൈനില്‍ കാല്‍ ചുവട്ടുകയായിരുന്നു.