പൂജാരയ്‌ക്ക് സെഞ്ചുറി, തകര്‍ത്തടിച്ച് കോഹ്‌ലി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (07:35 IST)
ഓസ്‌ട്രേലിയക്കെതിരായ മെല്‍‌ബണ്‍ ടെസ്‌റ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ചുറി. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

103 റണ്‍സോടെ പൂജാരയും 69 റണ്‍സോടെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. 285 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെയാണ് പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

കരിയറിലെ പതിനേഴാം സെഞ്ചുറി നേടിയ പുജാരയും മികച്ച ഫോമില്‍ ക്രീസിലുള്ള കോഹ്‌ലിയും ഇതുവരെ 154 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. വിക്കറ്റ് നഷ്‌ടമായില്ലെങ്കില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കുമെന്നതില്‍ സംശയമില്ല.

അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റ് കൈയിലുള്ളത് മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് സഹായകമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article