എന്തൊരു ദുരന്തമാണിത്, ‘എടുക്കാചരക്കി’നെ എങ്ങനെ സഹിക്കും ?; ടീം സെലക്ഷനെതിരെ പൊട്ടിത്തെറി
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന് ഭാരമായി തീര്‍ന്ന കെഎല്‍ രാഹുലിനെ
ന്യൂസിലന്‍ഡിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകളില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു.
യുവതാരം റിഷഭ് പന്തിനെ പുറത്തിരുത്തുമ്പോഴാണ് ടീമിന് ഇതിനോടകം ബാധ്യതയായ രാഹുല്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ഓസീസിനെതിരായ ട്വന്റി-20 പരമ്പരകളില്‍ പരാജയമായി തീര്‍ന്ന രാഹുല്‍ ആദ്യ രണ്ട് ടെസ്‌റ്റ് മത്സരങ്ങളിലും നിരാശപ്പെടുത്തുകയായിരുന്നു.
തുടര്‍ച്ചയായി പരാജയപ്പെടുന്ന രാഹുലിനെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ നിന്നും ഒഴിവക്കിയത് രണ്ടു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയത് സെലക്‍ടര്‍മാരുടെ പ്രത്യേക താല്‍പ്പര്യങ്ങള്‍ മൂലമാണെന്ന വിമര്‍ശനവും ശക്തമായി.