R Ashwin Retirement: നൂറാം ടെസ്റ്റ് മത്സരം കാണാനായി ധോനിയെ വിളിച്ചിരുന്നു, അന്ന് വിരമിക്കാമെന്ന് കരുതിയതാണ്: ആർ അശ്വിൻ

അഭിറാം മനോഹർ
തിങ്കള്‍, 17 മാര്‍ച്ച് 2025 (14:14 IST)
അടുത്തിടെ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 106 ടെസ്റ്റ് മത്സരങ്ങള്‍ നീണ്ട കരിയറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ എന്ന പേര് സമ്പാദിച്ച ശേഷമായിരുന്നു അശ്വിന്റെ പടിയിറക്കം. വിരമിക്കല്‍ തീരുമാനം ആരാധകര്‍ക്ക് അപ്രതീക്ഷിതമാണെങ്കിലും നൂറാം ടെസ്റ്റ് മത്സരത്തിന് ശേഷം വിരമിക്കാനായിരുന്നു തന്റെ പദ്ധതിയെന്നും എന്നാല്‍ അത് നീട്ടിവെയ്‌ക്കേണ്ടി വന്നെന്നും അശ്വിന്‍ പറയുന്നു.
 
അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരത്തിനോട് അനുബന്ധിച്ച് ബിസിസിഐ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ താരത്തിന് ഒരു ഉപഹാരവും നല്‍കിയിരുന്നു. ഈ ഉപഹാരം ധോനി നല്‍കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഇതിനായി ധോനിയെ സമീപിച്ചെങ്കിലും നടന്നില്ല. നൂറാം ടെസ്റ്റ് മത്സരം എന്റെ അവസാന റ്റെസ്റ്റ് മത്സരമാക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ അന്ന് ധോനി വരാത്തതിനാല്‍ തന്നെ ആ തീരുമാനം നീട്ടിവെച്ചു. അന്നത് നടന്നില്ല. പകരം അദ്ദേഹം എന്നെ ചെന്നൈ ടീമില്‍ തിരിച്ചെത്തിച്ചു. അതിനേക്കാള്‍ മികച്ച സമ്മാനം. ധോനിക്ക് നന്ദി. അശ്വിന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article