ചേട്ടന്മാരുടെ കലാശക്കൊട്ട് ഇന്ന്, സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് എതിരാളികള്‍ ലാറയുടെ വെസ്റ്റിന്‍ഡീസ്

അഭിറാം മനോഹർ

ഞായര്‍, 16 മാര്‍ച്ച് 2025 (13:08 IST)
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ മത്സരിക്കുന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ മാസ്റ്റേഴ്‌സും വെസ്റ്റിന്‍ഡീസ് മാസ്റ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീം സെമിയില്‍ ഓസ്‌ട്രേലിയന്‍ മാസ്റ്റേഴ്‌സിനെ 94 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനലിന് ടിക്കറ്റെടുത്തത്.
 
 സച്ചിന് പുറമെ അമ്പാട്ടി റായുഡു, യുവരാജ് സിങ്, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതേസമയം രണ്ടാം സെമിയില്‍ ശ്രീലങ്കന്‍ മാസ്റ്റേഴ്‌സിനെ 6 റണ്‍സിന് മറികടന്നാണ് വെസ്റ്റിന്‍ഡീസ് മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ബ്രയന്‍ ലാറയ്ക്ക് പുറമെ ഡ്വെയ്ന്‍ സ്മിത്, ലെന്‍ഡില്‍ സിമ്മണ്‍സ്, ദിനേഷ് രാംദിന്‍ തുടങ്ങിയവരാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ അണിനിരക്കുന്നത്. ഇന്ന് രാത്രി 7:30ന് നടക്കുന്ന മത്സരം ജിയോ ഹോട്ട്സ്റ്റാറില്‍ തത്സമയം കാണാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍