ബൗളിങ്ങിൽ മാത്രമല്ലടാ, ബാറ്റിങ്ങിലുമുണ്ടെടാ എനിക്ക് പിടി, നോട്ടിങ്‌ഹാം ടെസ്റ്റിൽ അടിച്ച് തകർത്ത് ബു‌മ്ര

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (12:49 IST)
നോട്ടിങ്‌ഹാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഉയർത്തിയ 184 റൺസ് മറികടക്കാൻ ഇറങ്ങിയ ഇന്ത്യൻ നിര ഒരുഘട്ടത്തിൽ 205 റൺസിന് 7 വിക്കറ്റുകൾ എന്ന നിലയിലായിരുന്നു. ടീമിലെ അവസാന പ്രഖ്യാപിത ബാറ്റ്‌സ്മാനായ ഷാർദൂൽ ഠാക്കൂറും മടങ്ങിയതോടെ ഇന്ത്യയുടെ വാലറ്റം യാതൊരു ചെറുത്തുനിൽപ്പുമില്ലാതെ മടങ്ങുമെന്നാണ് ആരാധകർ പോലും കരുതിയത്.
 
 എന്നാൽ അവസാന മൂന്ന് വിക്കറ്റുകളിൽ ഇന്ത്യ നേടിയത് 73 റൺസുകൾ. ഇതിൽ ഏറെ നിർണായകമായതാകട്ടെ ടീമിലെ സ്റ്റാർ പേസർ ബു‌മ്രയുടെ തകർപ്പൻ പ്രകടനവും. മത്സരത്തിൽ 34 പന്തിൽ നിന്നും മൂന്ന് ഫോറും ഒരു സിക്‌സറുമായി 28 റൺസാണ് ബു‌മ്ര അടിച്ചെടുത്തത്. ഇതിൽ സാം കറനെതിരെ നേടിയ കൂറ്റൻ സിക്‌സറും ഉൾപ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article