Rohit Sharma: ബൗളർമാർ നേടി തന്ന വിജയമാണ്, ആരും നന്നായി ബാറ്റ് ചെയ്തില്ല: രോഹിത് ശർമ

അഭിറാം മനോഹർ
തിങ്കള്‍, 10 ജൂണ്‍ 2024 (13:08 IST)
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടെന്നും ബൗളര്‍മാരാണ് ടീമിന് വിജയം നേടി തന്നതെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. എല്ലാവരുടെയും ചെറിയ സംഭാവനകളും ടീമിനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചെന്നും മത്സരശേഷം ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
 
 ഞങ്ങള്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്തില്ല. ഇന്നിങ്ങ്‌സിന്റെ പകുതി സമയത്തും ഞങ്ങള്‍ മികച്ച നിലയിലായിരുന്നു. എന്നാല്‍ അതിന് ശേഷം മികച്ച കൂട്ടുക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കായില്ല. 140 റണ്‍സെങ്കിലും എടുക്കാന്‍ ആഗ്രഹിച്ചെങ്കിലും 119 റണ്‍സിലെത്തിക്കാനെ ടീമിന് സാധിച്ചുള്ളു. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് മികച്ച പിച്ചായിരുന്നു. ഞങ്ങളുടെ ബൗളിംഗ് ലൈനപ്പ് ഉപയോഗിച്ച് വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാവരുടെയും ചെറിയ സംഭാവനകള്‍ പോലും വലിയ മാറ്റമുണ്ടാക്കി. ബുമ്ര അവന് എന്തെല്ലാം ചെയ്യാനാകുമെന്ന് വീണ്ടും തെളിയിച്ചു. ഈ ലോകകപ്പില്‍ ഉടനീളം ഈ മികവ് അവന് നിലനിര്‍ത്താന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നുവെന്നും രോഹിത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article