ലോകത്ത് നിലവിലുള്ള വൈറ്റ്ബോൾ ബൗളർമാരിൽ ഏറ്റവും കഴിവുള്ളത് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. വൈറ്റ് ബോളിൽ ഭുവി കൊണ്ടുവരുന്ന സ്വിങ് മറ്റൊരു ബൗളർക്കും സാധ്യമല്ലെന്നും വോൺ പറഞ്ഞു.
ഓട്ട്സ്വിങ്ങറോ,ഇൻസ്വിങ്ങറോ കട്ടറുകളോ ആയാലും ഭുവിയാണ് മികച്ചു നിൽക്കുന്നത്. ബൗൺസറിലും യോർക്കറിലും ഭുവി മിടുക്ക് കാണിക്കുന്നു. വോൺ പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ പരിക്കേറ്റതിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളും ഭുവിക്ക് നഷ്ടപ്പെട്ടിരുന്നു. 2019 ലോകകപ്പിലും ഭുവിക്ക് പരിക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.