2015ന് ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളർമാർ ഇവരാണ്, തലപ്പത്ത് അശ്വിൻ

ബുധന്‍, 24 ഫെബ്രുവരി 2021 (17:19 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച സ്പിന്നർ എന്ന നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ആർ അശ്വിൻ. ബൗളർ എന്ന നിലയിൽ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് അശ്വിൻ നടത്തുന്നത്. 400 വിക്കറ്റ് എന്ന നാഴികകല്ലിനടുത്ത് അശ്വിൻ നിൽക്കുമ്പോൾ 2015ന് ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ കളിക്കാരൻ കൂടിയാണ് അശ്വിൻ.
 
2015ന് ശേഷം ടെസ്റ്റിൽ 280 വിക്കറ്റുകളാണ് അശ്വിൻ നേടിയത്.  ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടാനായാല്‍ ഏറ്റവും വേഗത്തില്‍ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാവാനും അശ്വിന് സാധിക്കും.
 
2015ന് ശേഷം 265 വിക്കറ്റുകൾ നേടിയ ഓസീസ് സ്പിന്നർ നഥാൻ ലിയോണാണ് അശ്വിന് പിന്നിൽ രണ്ടാമതുള്ള ബൗളർ. 400 വിക്കറ്റ് നേട്ടത്തിന് ഒരു വിക്കറ്റ് മാത്രം പിന്നിലാണ് താരം. ഈ കാലയളവിൽ 253 വിക്കറ്റുകൾ നേടിയ ഇംഗ്ലണ്ടിന്റെ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡാണ് പട്ടികയിൽ മൂന്നാമത്. 231 വിക്കറ്റുകളുമായി ഇംഗ്ലണ്ടിന്റെ തന്നെ പേസ് ബൗളർ ജെയിംസ് ആൻഡേഴ്‌സൺ പട്ടികയിൽ നാലാമതാണ്.
 
അതേസമയം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പട്ടികയിലെ അഞ്ചാമന്‍. 2015ന് ശേഷം 210 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്.മികച്ച വേഗവും യോര്‍ക്കര്‍ ചെയ്യാനുള്ള മികവുമാണ് സ്റ്റാര്‍ക്കിന്റെ കരുത്ത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍