മൊട്ടേറയിലെ പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിന് തിളങ്ങാനായാൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് ക്ലബിലെത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം അശ്വിന് സ്വന്തമാവും. 72 ടെസ്റ്റിൽ 400 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ടെസ്റ്റിൽ 400 വിക്കറ്റ് തികയ്‌ക്കുന്ന ചരിത്രത്തിലെ ആറാമത്തെ മാത്രം സ്പിന്നറാകാനും അശ്വിന് സാധിക്കും.ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും മാത്രമേ ഈ നേട്ടത്തില്‍ മുമ്പ് എത്തിയിട്ടുള്ളു. നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ടെസ്റ്റിന് തുടക്കമാവുക.