ആറ് ഫോറും 9 സിക്‌സും ഉൾപ്പടെയാണ് ഗെയ്‌ലിന്റെ വെടിക്കെട്ട്. ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ മറാത്ത അറേബ്യൻസിനെതിരെ 9 വിക്കറ്റിന്റെ കൂറ്റൻ ജയവും അബുദാബി സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത മറാത്ത നിശ്ചിത 10 ഓവറിൽ 97 റൺസാണ് അടിച്ചെടുത്തത്. എന്നാൽ 27 പന്തുകൾ ശേഷിക്കെ അബുദാബി വിജയത്തിലെത്തി.
12 പന്തിൽ അർധസെഞ്ചുറി നേടിയ ഗെയ്‌ൽ ടി10 ലീഗ് ചരിത്രത്തിലെ വേഗമേറിയ അർധസെഞ്ചുറിയെന്ന അഫ്ഗാൻ താരം മുഹമ്മദ് ഷഹ്‌സാദിന്റെ റെക്കോർഡിനൊപ്പമെത്തി. അതേസമയം ബാറ്റിങ്ങ് സ്ഫോടനത്തിന് ശേഷം ടീം മെന്ററായ സങ്കക്കാരയ്‌ക്കാണ് ഗെയ്‌ൽ തന്റെ ഇന്നിങ്‌സിന്റ ക്രെഡിറ്റ് നൽകിയത്. നിങ്ങളാണ് ഇതിന് പിന്നിൽ. നിങ്ങൾ ഒരു ഇതിഹാസമാണ് ഗെയ്‌ൽ പറഞ്ഞു.