അണ്ടര്‍19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരങ്ങളാരും ഇടംപിടിച്ചില്ല. ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷനാണ് ടീം ക്യാപ്റ്റന്‍. ഉപനായകന്‍ ഡല്‍ഹിയുടെ റിഷാബ് പന്ത് ആണ്. പന്ത്രണ്ടംഗ ടീമിനെയാണ് ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജനവരി 22 മുതല്‍ ഫിബ്രവരി 14 വരെ ബംഗ്ലാദേശില്‍ വച്ചാണ് അണ്ടര്‍-19 ലോകകപ്പ് നടക്കുന്നത്. 10 ഐസിസി സ്ഥിരാംഗങ്ങളും ആറ് മറ്റ് രാഷ്ട്രങ്ങളും ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.
നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ലോകകപ്പിനുള്ളത്. ഓസ്‌ട്രേലിയ, നേപ്പാള്‍, ന്യൂസിലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഡി ഗ്രൂപ്പിലാണ് ഇന്ത്യ. ജനവരി 28ന് ഓസീസുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.