ഐപിഎല്ലിൽ പുതുതായി രണ്ട് ടീമുകൾ കൂടി, പ്രഖ്യാപനം ഉടനെന്ന് സൂചന

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (12:24 IST)
ഈ വർഷം യുഎഇ‌യിൽ നടന്ന ഐപിഎൽ മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ വരുന്ന വർഷം ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതായി വാർത്തകൾ വന്നത്. എന്നാൽ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികപ്രഖ്യാപനമൊന്നും ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.
 
ഇപ്പോളിതാ പുതിയ രണ്ട് ടീമുകളെ ഐപിഎല്ലിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ബിസിസിഐ തീരുമാനമെടുത്തതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തീരുമാനത്തിന് ഈ മാസം 24ന് നടക്കാനിരിക്കുന്ന വാർഷിക  ജെനറൽ മീറ്റിങ്ങിൽ അംഗീകാരം നൽകുമെന്നാണ് ക്രിക്‌ബസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഏതെല്ലാം നഗരങ്ങളുടെ പേരിലാണ് ടീമുകൾ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും അഹമ്മദാബാദ് ആസ്ഥാനമായിട്ടായിരിക്കും ഇതിൽ ഒരു ടീമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article