ഐസിസി ചെയർമാൻ സ്ഥാനം ലക്ഷ്യമിട്ട് ബിസിസിഐ: അനുരാഗ് താക്കൂറിനെ മത്സരിപ്പിച്ചേക്കും

Webdunia
വ്യാഴം, 7 ഏപ്രില്‍ 2022 (19:47 IST)
ഐസിസി തിരെഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിസിസിഐ മുൻ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നെന്നാണ് സൂചന. നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ് ബാർക്ലെ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിക്കുകയാണെങ്കിൽ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.
 
അടുത്ത വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ചെയർമാൻ സ്ഥാനം വേണമെന്ന താൽപര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011 ലോകകപ്പ് നടക്കുമ്പോൾ ശരദ് പവാറായിരുന്നു ഐസിസി ചെയർമാൻ.നിലവിലെ ബിസിസിഐ പ്രസി‍ഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ് ഷാക്കും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാമെങ്കിലും ഇരുവരും ബിസിസിഐ പദവി വിട്ട് ഐസിസി തലപ്പത്തേക്ക് മാറാൻ സാധ്യത കുറവാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article