ഇപ്പോഴിതാ ക്രുണാൽ തനിക്ക് സഹോദരനെ പോലെയെന്നാണ് ദീപക് ഹൂഡ അഭിപ്രായപ്പെട്ടിരിക്കുന്നത്. സഹോദരങ്ങൾ തമ്മിൽ വഴക്കടിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോൾ ലഖ്‌നൗവിന് വേണ്ടി മത്സരങ്ങൾ വിജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഞങ്ങളിപ്പോൾ ഒരു ടീമിലാണ്. അതിനാൽ ഞങ്ങളുടെ ലക്ഷ്യവും ഒന്ന് തന്നെ. ദീപക് ഹൂഡ പറഞ്ഞു.