സുലക്ഷണ നായിക്,അശോക് മൽഹോത്ര,ജതിൽ പരഞ്ജപെ എന്നിവരടങ്ങുന്ന ഉപദേശസമിതിയിലാണ് സെലക്ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ചേതൻ ശർമ്മയെ കൂടാതെ എസ് എസ് ദാസ്,സുബ്രതോ ബാനർജി,സലിൽ അങ്കോള,ശ്രീധരൻ ശരത്ത് തുടങ്ങിയവരാണ് മറ്റ് സെലക്ടർമാർ.
നേരത്തെ ചേതൻ ശർമ ചെയർമാനായ സെലക്ഷൻ കമ്മിറ്റിയിൽ ദേബാശിഷ് മൊഹന്തി,സുനിൽ ജോഷി,ഹർവീന്ദർ സിംഗ് എന്നിവരായിരുന്നു ഉണ്ടായിരുന്നു. ലോകകപ്പ് തോൽവിയെ തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നു.