വൻ ബ്രാൻഡുകൾ ബിസിസിഐയെ കൈയൊഴിയുന്നോ? വരാനിരിക്കുന്നത് പ്രതിസന്ധി?

വെള്ളി, 23 ഡിസം‌ബര്‍ 2022 (15:25 IST)
ലോകക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയാണ് ബിസിസിഐ. നിരവധി കമ്പനികൾക്കായി ബിസിസിഐയ്ക്കായി ക്രിക്കറ്റിലെ ഏറ്റവും താരമൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും വമ്പൻ കമ്പനികൾ സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയും ചെയ്യുന്നത് പതിവാണ്. 
 
എന്നാൽ കഴിഞ്ഞ 3 മാസത്തിനിടെ 3 കമ്പനികളാണ് ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് കരാറുകൾ അവസാനിപ്പിച്ചത്. പേടിഎം കരാർ അവസാനിപ്പിച്ചതിന് പുറമെ ബൈജൂസും ബിസിസിഐയുമായുള്ള്ള കരാർ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്. കൂടാതെ ചില ഐപിഎൽ സ്പോൺസർമാരും പിന്മാറ്റത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തിൻ്റെ ഭീഷണി നേരിടുന്നതിനെ തുടർന്നാണ് വമ്പൻ ബ്രാൻഡുകൾ ബിസിസിഐയെ കൈവിടുന്നത്. ക്രിക്കറ്റ് മത്സരങ്ങളുടെ ആധിക്യം കാണികളെ ക്രിക്കറ്റിൽ നിന്നും അകറ്റുകയാണെന്നും പല ഇന്ത്യൻ താരങ്ങളിലും ബ്രാൻഡുകൾ അസംതൃപ്തരാണെന്നും പിന്മാറ്റത്തിന് കാരണങ്ങളാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍