ലോകകപ്പില്‍ ഇന്ത്യയെ പാക്കിസ്ഥാന് ആദ്യമായി തോല്‍പ്പിക്കുന്ന കാഴ്ച കണ്ട് വൈകാരികമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിന്റെ പിതാവ്. എന്ത് പറയണമെന്ന് അറിയാതെ ബാബര്‍ അസമിന്റെ പിതാവ് ഇരിക്കുന്ന കാഴ്ച പാക് മാധ്യമപ്രവര്ത്തകന് മസര്‍ അര്‍ഷാദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. യുഎഇയിലെ സ്റ്റേഡിയത്തില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ബാബറിന്റെ പിതാവും ഉണ്ടായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പാക്കിസ്ഥാന് ഇന്ത്യയെ തോല്പ്പിക്കുമ്പോള് ബാബര്‍ അസം ആണ് പാക് നായക വേഷത്തില്‍. ഇതാണ് ബാബറിന്റെ പിതാവിനെ കൂടുതല്‍ സന്തോഷിപ്പിച്ചത്.