ഹാര്‍ദിക് പാണ്ഡ്യ ടി 20 ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന് സൂചന. പരുക്കിനെ തുടര്‍ന്ന് പാണ്ഡ്യ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തോളത്ത് പരുക്കേറ്റിരുന്നു. പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളത്തടിച്ചതിന് പിന്നാലെയാണ് ഹാര്‍ദിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കുപറ്റിയതിനെ തുടര്‍ന്ന് ഹാര്‍ദിക്കിന് പകരം ഇഷാന്‍ കിഷനായിരുന്നു ഫില്‍ഡിങിന് ഇറങ്ങിയത്. പാണ്ഡ്യക്ക് തോളില്‍ അസഹ്യമായ വേദനയുണ്ടെന്നാണ് ഇന്ത്യന്‍ ഫിസിയോ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പരുക്കില്‍ നിന്ന് പൂര്‍ണമായി വിമുക്തനായില്ലെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഹാര്‍ദിക്കിന് നഷ്ടമാകും. നിലവില്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രമാണ് ഹാര്‍ദിക് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹാര്‍ദിക്കിന് പകരം ഇഷാന്‍ കിഷനെ മധ്യനിരയില്‍ ബാറ്റ് ചെയ്യിപ്പിക്കാനാണ് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുന്നത്.