അതിവേഗത്തിൽ പതിമൂന്നാം സെഞ്ചുറി, കോലിയേയും ഹാഷിം അംലയേയും പിന്നിലാക്കി ബാബർ അസം

Webdunia
ശനി, 3 ഏപ്രില്‍ 2021 (13:21 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സെഞ്ചുറിയോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി പാകിസ്ഥാൻ നായകൻ ബാബർ അസം. ഏകദിനത്തിൽ അതിവേഗത്തിൽ പതിമൂന്ന് സെഞ്ചുറികൾ പൂർത്തിയാക്കിയ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
 
തന്റെ എഴുപത്തിയാറാം ഇന്നിങ്സിലാണ് താരം നേട്ടം സ്വന്തമാക്കിയത്. പതിമൂന്ന് സെഞ്ചുറികൾ സ്വന്തമാക്കാൻ 86 ഇന്നിങ്സുകളാണ് ഇന്ത്യൻ നായകൻ വിരാട് കോലിക്ക് വേണ്ടിവന്നത്. 83 ഇന്നിങ്സിൽ നിന്നും 13 സെഞ്ചുറികൾ സ്വന്തമാക്കിയിരുന്ന ഹാഷിം അംലയുടെ റെക്കോർഡാണ് താരം മറികടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article