ഗുജറാത്തിനായി ഒപ്പം കളിച്ച് പരിചയമുണ്ട്, ഈ കൂട്ടുകെട്ട് ഇനിയും വളരുമെന്ന് പ്രതീക്ഷ: അക്സർ പട്ടേൽ

തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (17:32 IST)
ഇന്ത്യയുടെ അഞ്ചാം ടി20യിലെ വിജയത്തില്‍ സുപ്രധാന പങ്കാണ് ബൗളര്‍മാര്‍ വഹിച്ചത്. മത്സരത്തില്‍ 3 വിക്കറ്റ് നേടിയ മുകേഷ്‌കുമാറിനെയും 2 വിക്കറ്റ് സ്വന്തമാക്കിയ രവി ബിഷ്‌ണോയിയെയും മറികടന്ന് തന്റെ നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലായിരുന്നു കളിയിലെ താരമായി മാറിയത്.
 
മത്സരശേഷം തന്റെ പ്രകടനത്തെ പറ്റിയും ഇന്ത്യന്‍ ടീമില്‍ രവി ബിഷ്‌ണോയിക്കൊപ്പം കളിക്കുന്നതിന്റെ അനുഭവത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരമായ അക്‌സര്‍ പട്ടേല്‍. രവി ബിഷ്‌ണോയിയുമായി താന്‍ ഗുജറാത്തിനായി ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നും കൂട്ടുകെട്ട് ഇതുപോലെ തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് തന്നെ കരുതുന്നതായും അക്‌സര്‍ പട്ടേല്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍