പന്തിനൊരിക്കലും ധോണിയെ പോലെയാവാൻ സാധിക്കില്ല, ഉപദേശവുമായി മുൻ ഓസീസ് താരം

അഭിറാം മനോഹർ
വെള്ളി, 20 മാര്‍ച്ച് 2020 (13:37 IST)
ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം ഋഷഭ് പന്തിന് ധോണിയെ പോലെയാവാൻ ഒരിക്കലും സാധിക്കില്ലെന്ന് മുൻ ഓസീസ് വിക്കറ്റ് കീപ്പിങ് താരം ബ്രാഡ് ഹാഡിൻ. ധോണിയെ പോലൊരു താരമാവാനല്ല മറിച്ച് സ്വന്തമായൊരു ശൈലി വളർത്താനാണ് പന്ത് ശ്രമിക്കേണ്ടതെന്നും ഹാഡിൻ പറഞ്ഞു.
 
തന്നെ എങ്ങനെ കാണാനാണോ സ്വയം ആഗ്രഹിക്കുന്നത് അത് മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുകയാണ് പന്ത് ചെയ്യേണ്ടത്. ആരെയും അനുകരിക്കാതെതന്നെ കളിയിൽ  സ്വന്തമായ ശൈലി കൊണ്ടുവരണം.ധോണിയെന്ന താരത്തെ ലഭിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണ്. ധോണിയുടെ വേഷം ആര് ഏറ്റെടുത്താലും ശരിയാകില്ല ഹാഡിൻ പറഞ്ഞു. ഓസീസിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചപ്പോൾ ആദം ഗിൽക്രിസ്റ്റോ,ഇയാൻ ഹീലിയോ ആവാൻ ശ്രമിച്ചിട്ടില്ല, അതുപോലെ മറ്റാരുമാവതെ താനായി കളിക്കാനാണ് പന്ത് ശ്രദ്ധിക്കേണ്ടതെന്നും ഹാഡിൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article