ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍; ഇന്ത്യ കാത്തിരിക്കണം

Webdunia
വെള്ളി, 3 മാര്‍ച്ച് 2023 (12:31 IST)
ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ഓസീസ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. 60.29 പോയിന്റോടെ ഐസിസി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഓസീസ് ഇപ്പോള്‍. 
 
അതേസമയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. നാലാം ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാം. അതേസമയം ഓസീസിനെതിരായ നാലാം ടെസ്റ്റില്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ഫലം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article