പ്രാദേശിക മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് തലക്ക് ഗുരുതരമായി പരുക്കേറ്റ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂഗ്‌സ് (25) മരണത്തിന് കീഴടങ്ങി. തലയിൽ ബോൾ കൊണ്ടതിനെ തുടർന്ന് മൂന്ന് ദിവസമായി കോമയിലായിരുന്ന താരം സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉറക്കിക്കിടത്തിയ ഫില്‍ ഹ്യൂസ് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സിഡ്‌നിയില്‍ പ്രാദേശിക ലീഗിലെ സൗത്ത് ഓസ്‌ട്രേലിയ-ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ് ഫില്‍ ഹ്യൂഗ്സിന് പരിക്ക് പറ്റുന്നത്. സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. പന്തിടിച്ച ഉടനെതന്നെ ഹ്യൂഗ്‌സ് ക്രീസില്‍ വീഴുകയായിരുന്നു.
പരിക്കേറ്റ ഹ്യൂഗ്സിനെ ഹെലികോപട്റില്‍ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 48 മണിക്കൂറിന് ശേഷം മാത്രമെ എന്തെങ്കിലും പറയാനാവു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഓസ്ട്രേലിയ്ക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഹ്യൂഗ്‌സ് പാഡണിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ യാതൊരു തരത്തിലുള്ള മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫാസ്റ്റ് ബോളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്താണ് ഫ്യൂസിന്റെ മരണത്തിന് കാരണമായത്. ഹ്യൂസിനോടുള്ള ആദരസൂചകമായി ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഇപ്പോള്‍ നടക്കുന്ന മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. കൂടാതെ മല്‍സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കൌണ്‍സലിങ് നല്‍കാനും തീരുമാനമായി.