അമിറിന്റെ ചെവിയില്‍ കോഹ്‌ലി പറഞ്ഞത് എന്താണ്?; പാക് ആരാധകര്‍ ടിവി തല്ലൊപ്പൊളിച്ചു, ബാറ്റ് കത്തിച്ചു, അമിറിന്റെ സഹോദരന്റെ അവസ്‌ഥയെന്താകുമെന്ന് കണ്ടറിയാം

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (02:31 IST)
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാക് ബോളര്‍ മുഹമ്മദ് ആമിറിനെ അഭിനന്ദിച്ച വിരാട് കൊഹ്‌ലിക്ക് ആമിറിന്റെ സഹോദരന്‍ നന്ദിയറിയിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനില്‍ ടിവി തല്ലിപ്പൊളിച്ച് പ്രതിഷേധം. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ടിവി തല്ലിപ്പൊളിക്കുന്നതിന്റെയും ടിവിയും ബാറ്റും അഗ്നിക്ക് ഇരയാക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍.

ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ മികച്ച ബോളിംഗ് പ്രകടനം നടത്തിയ മുഹമ്മദ് ആമിറിനെ കോഹ്‌ലി അഭിന്ദിക്കുകയും അതിനെ നന്ദിയര്‍പ്പിച്ച് ആമിറിന്റെ സഹോദരന്‍ ഇജാസ്  സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് സംഭവവികാസങ്ങള്‍ക്ക് കാരണമായത്.

മാന്യമായ പെരുമാറ്റത്തിലൂടെ കോഹ്‌ലി തങ്ങളുടെ മനസ് കവര്‍ന്നു. അദ്ദേഹത്തെ പോലൊരു താരം സഹോദരനെ പ്രശംസിപ്പിച്ചപ്പോള്‍ സന്തോഷം തോന്നി.  ധോണിയും ദ്രാവിഡുമെല്ലാം നേരത്തെ തന്നെ ആമിറിനെ പ്രശംസിച്ചിരുന്നതായും ഇജാസ് വ്യക്തമാക്കുകയും കൂടി ചെയ്‌തതോടെ പാക് ആരാധകരുടെ സമനില വിടുകയായിരുന്നു. ആമിറിനെ കളിക്കിടയിലും പിന്നീടും കൊഹ്‌ലി അഭിനന്ദിച്ചിരുന്നു.