ഇന്ത്യയുമായുള്ള തോല്‍വി പാകിസ്ഥാന്റെ ബാലന്‍സ് കളഞ്ഞു, ശ്രീലങ്കക്കെതിരെ ടീമില്‍ അഞ്ച് മാറ്റങ്ങള്‍

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (14:25 IST)
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഏറ്റുവാങ്ങിയ പരാജയത്തില്‍ നിന്നും കരകയറാന്‍ തയ്യാറെടുത്ത് പാകിസ്ഥാന്‍. ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തിനുള്ള പാകിസ്ഥാന്‍ ടീമില്‍ അഞ്ച് മാറ്റങ്ങളാണ് ടീം വരുത്തിയിട്ടുള്ളത്.ഏഷ്യാകപ്പ് ഫൈനലില്‍ എത്തണമെങ്കില്‍ ഇന്ന് ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന് വിജയിക്കേണ്ടതായുണ്ട്.
 
ഇന്ത്യക്കെതിരായ മത്സരത്തില്‍ തോളെല്ലിന് പരിക്കേറ്റ പേസര്‍ നസീം ഷാ ടൂര്‍ണമെന്റില്‍ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. മറ്റൊരു സ്റ്റാര്‍ പേസറായ ഹാരിസ് റൗഫും ടീമില്‍ ഇല്ല. ഇവര്‍ക്ക് പകരം മുഹമ്മദ് വസീം ജൂനിയറും സമാന്‍ ഖാനും പ്ലേയിംഗ് ഇലവനില്‍ എത്തി. ഫഖര്‍ സമാന് പകരം മുഹമ്മദ് ഹാരിസൂം ടീമിലുണ്ട്. സൗദ് ഷക്കീല്‍,മുഹമ്മദ് നവാസ് എന്നിവരും ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ മുഖത്ത് പരിക്കേറ്റ ആഘ സല്‍മാനും ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കളിക്കില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article