Asia Cup 2023: കളിക്ക് മണിക്കൂറുകള്‍ മുന്നേ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍, ഇന്ത്യയെ പൂട്ടാന്‍ പാക് പേസര്‍മാര്‍

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2023 (09:36 IST)
Asia Cup 2023: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ തന്നെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ശ്രീലങ്കയിലെ കാന്‍ഡിയില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. പാക്കിസ്ഥാന്റെ രണ്ടാം മത്സരവും. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 238 റണ്‍സിനാണ് പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. നേപ്പാളിനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യക്കെതിരെയും നിലനിര്‍ത്തുകയാണ് പാക്കിസ്ഥാന്‍. പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. 
 
പാക്കിസ്ഥാന്‍ പ്ലേയിങ് ഇലവന്‍: ബാബര്‍ അസം, ഷഹ്ദാബ് ഖാന്‍, ഫഖര്‍ സമന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ അലി അഖ, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ് 
 
പാക്കിസ്ഥാന്റെ പേസര്‍മാരാണ് ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്നത്. സമീപകാലത്ത് പാക് പേസര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്ന കാഴ്ച പലതവണ കണ്ടതാണ്. പാക്കിസ്ഥാന്റെ പേസ് നിരയെ മറികടക്കാനായാല്‍ ജയം ഇന്ത്യക്കൊപ്പം നില്‍ക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article