Asia cup: ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാന് തിരിച്ചടി, ഷഹീൻ അഫ്രീദി കളിക്കുന്ന കാര്യം സംശയത്തിൽ

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (18:17 IST)
ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനൊരുങ്ങുന്ന പാകിസ്ഥാന്‍ ടീമിന് കനത്ത തിരിച്ചടി. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നാളെ മത്സരം നടക്കാനിരിക്കെ പാകിസ്ഥാന്‍ സൂപ്പര്‍താരം ഷഹീന്‍ അഫ്രീദി കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. മത്സരത്തില്‍ അഞ്ചോവറിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട താരത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഫീല്‍ഡില്‍ നിന്നും മാറ്റുകയായിരുന്നു.
 
രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍,കോലി എന്നിവരടങ്ങിയ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് കണക്കാക്കിയിരുന്ന ബൗളറാണ് ഷഹീന്‍ അഫ്രീദി. ഇന്ത്യക്കെതിരെ അവസരം കിട്ടിയപ്പോഴെല്ലാം അഫ്രീദി മികച്ച രീതിയില്‍ പന്തെറിയുകയും ഇന്ത്യക്കെതിരെ വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. പരിക്ക് ഇരുടീമുകളെയും വലയ്ക്കുമ്പോള്‍ കാലാവസ്ഥയും മത്സരത്തിന് ഭീഷണിയാകുന്നുണ്ട്.മഴ ഭീഷണി മൂലം മത്സരം നടക്കുമോ എന്ന കാര്യവും ആരാധകരെ നിരാശരാക്കുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍