പാകിസ്ഥാൻ വമ്പൻ നിര, ഇന്ത്യയ്ക്ക് വിജയിക്കണമെങ്കിൽ അവർ രണ്ടുപേർ തന്നെ കളിക്കണം: സൽമാൻ ബട്ട്

വ്യാഴം, 31 ഓഗസ്റ്റ് 2023 (19:49 IST)
ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ മടങ്ങിയെത്തിയത് പേപ്പറില്‍ ഇന്ത്യയെ കരുത്തരാക്കുന്നുണ്ടെങ്കിലും പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ഒട്ടനേകം പ്രശ്‌നങ്ങളുണ്ടെന്ന് സല്‍മാന്‍ ബട്ട് പറയുന്നു.
 
ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗിലേക്ക് തന്നെ നോക്കുകയാണെങ്കില്‍ ഫിറ്റ്‌നസ് ഒരു പ്രധാന പ്രശ്‌നമാണ്. കോലിയേയും രോഹിത്തിനെയും കൂടാതെ ടീമിലുള്ളവരെല്ലാം യുവതാരങ്ങളാണ്. പലരും ഒരുപാട് മത്സരങ്ങള്‍ കളിച്ചെങ്കിലും വേണ്ടത്ര അനുഭവസമ്പത്തായി എന്ന് പറയാനാകില്ല. രോഹിത് നന്നായി കളിക്കുകയോ കോലി അസാധാരണമായി എന്തെങ്കിലും ചെയ്യുകയോ ചെയ്തപ്പോള്‍ മാത്രമാണ് ഇന്ത്യ മത്സരങ്ങള്‍ വിജയിച്ചിട്ടുള്ളത്. പാകിസ്ഥാന്‍ സ്‌ക്വാഡില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍,ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ് എന്നിങ്ങനെ മികച്ച താരങ്ങളുണ്ട്. ഇന്ത്യന്‍ ടീമിലും വലിയ പേരുകളുണ്ടെങ്കിലും കോലിയുടെയും രോഹിത്തിന്റെയും വിക്കറ്റുകള്‍ നേരത്തെ വീഴ്ത്താനായാല്‍ പിന്നീട് വരുന്നവര്‍ക്ക് ഒരുപാട് തെളിയിക്കേണ്ടതായി വരും. പാകിസ്ഥാനെതിരെ സ്വന്തം കഴിവ് കൊണ്ട് വിജയിപ്പിക്കുവാന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നും സല്‍മാന്‍ ബട്ട് ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ ടീമിന് മുകളില്‍ പ്രതീക്ഷ കൂടുതലുള്ളതിനാല്‍ സമ്മര്‍ദ്ദവും ഇന്ത്യയ്ക്ക് കൂടുതലാകുമെന്നും ഐപിഎല്ലിലെ പരിചയസമ്പത്ത് ഇന്ത്യന്‍ താരങ്ങളെ സഹായിക്കില്ലെന്നും സല്‍മാന്‍ ബട്ട് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍