പാകിസ്ഥാനെ ഞെട്ടിച്ച് നേപ്പാളിന്റെ തുടക്കം, ടീമിനെ വമ്പന്‍ സ്‌കോറിലേക്ക് കൈപ്പിടിച്ചുയര്‍ത്തി ബാബറും ഇഫ്തിഖര്‍ അഹ്മദും, 343 റൺസ് വിജയലക്ഷ്യം

ബുധന്‍, 30 ഓഗസ്റ്റ് 2023 (19:08 IST)
ഏഷ്യാകപ്പിലെ ആദ്യമത്സരത്തില്‍ നേപ്പാളിനെതിരെ റണ്‍സടിച്ചുകൂട്ടി പാകിസ്ഥാന്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത പാകിസ്ഥാന് ഏഴ് ഓവറിനിടെ തന്നെ ഓപ്പണര്‍മാര്‍ രണ്ടുപേരെയും നഷ്ടമായിരുന്നു. ഒരു ഘട്ടത്തില്‍ 25 റണ്‍സിന് 2 എന്ന നിലയില്‍ നിന്ന പാകിസ്ഥാനെ നായകന്‍ ബാബര്‍ അസമിന്റെ പ്രകടനമാണ് രക്ഷിച്ചത്. 124 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റില്‍ ഇഫ്തിഖര്‍ അഹ്മദും ബാബര്‍ അസമും ചേര്‍ന്ന കൂട്ടുക്കെട്ടാണ് ടീം സ്‌കോര്‍ 342 എത്തിച്ചത്.
 
പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം 131 പന്തില്‍ നിന്നും 151 റണ്‍സും ആറാമനായി ബാറ്റിംഗിനിറങ്ങിയ ഇഫ്തിഖര്‍ അഹ്മദ് 71 പന്തില്‍ നിന്നും 109 റണ്‍സുമെടുത്ത് പുറത്തായി. 224 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇഫ്തിഖര്‍ അഹ്മദും പാക് നായകന്‍ ബാബര്‍ അസമും ചേര്‍ന്ന് സ്വന്തമാക്കിയത്. നേപ്പാളിനായി സോംപാല്‍ കാമി 2 വിക്കറ്റ് സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍